പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

 




ഇരിട്ടി : മാരക ലഹരി മരുന്നായ അഞ്ച് ഗ്രാമിലധികം എംഡി എം എയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.

ഉളിക്കൽ നുച്യാട് സ്വദേശി എം.മിഥിലാജ് (23), കെ.മുഹമ്മദ് സാദിഖ് (28 ) എന്നിവരെയാണ്എക്സൈസ് കമ്മീഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ, ഇരിട്ടി എക്‌സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. 

പ്രതികളിൽ നിന്നും5.20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ ലഹരിമരുന്നുമായി എക്സൈസ് പിടികൂടുകയായിരുന്നു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, കെ രമിഷ്,സി വി പ്രജിൽ, കെ.അഭിജിത്ത് , കെ.പി ജുനിഷ്, കെ.ടി ജോർജ്, എന്നിവരും ഉണ്ടായിരുന്നു.

പ്രതികളെ പിടികൂടുന്നതിൽ കേരള എടിഎസ്സിൻ്റെ സഹായവും ലഭിച്ചിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.