പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എം.ഡി.എം.എക്കാരായ രണ്ട് മാതമംഗലം സ്വദേശികള്‍ അറസ്റ്റില്‍

 


തളിപ്പറമ്പ്: മാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.

എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ.ഫൈസല്‍(44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെ.പി.മന്‍സൂര്‍(42)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഇവരില്‍ നിന്ന് 1.4741 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇന്നലെ വൈകുന്നേരം 5.45 ന് കുറ്റ്യേരി ആസാദ്‌നഗര്‍ ഭാഗത്തുവെച്ചാണ് കെ.എല്‍.58 ഡി.7400 നമ്പര്‍ ആള്‍ട്ടോകാര്‍ സഹിതം  ഇവര്‍ പിടിയിലായത്.

എം.ഡി.എം.എ ഉപയോഗിക്കാന്‍ പറ്റിയ സ്ഥലം നോക്കിയാണ് ഇവിടെ എത്തിയതെന്നും കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ നിന്ന് ബദറു എന്നയാളില്‍ നിന്ന് എം.ഡി.എം.എ വാങ്ങിയതെന്നും ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍, ഗ്രേഡ് എസ്.ഐമാരായ സി.പി.സജിമോന്‍, മുഹമ്മദാലി, ഡ്രൈവര്‍ സി.പി.ഒ കെ.മഹേഷ് എന്നിവരും ഡാന്‍സാഫ്ടീം അംഗങ്ങളും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.