പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ

 


പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങൾ. ആദായനികുതി, പാൻ-ആധാർ അപേക്ഷ, ക്രെഡിറ്റ് കാർഡ്, ഫാസ് ടാഗ്, എ.ടി.എം, ബാങ്ക് ഇടപാടുകൾ, ട്രെയിൻ ടിക്കറ്റ് റിസർവേഷൻ, ഡിജിറ്റൽ ഇടപാടുകൾ   തുടങ്ങി സ്വർണ പണയം വരെ മാറ്റങ്ങളുടെ പരിധിയിൽ വരും. പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലാവുകയാണ്. റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി ഡിസംബർ 31 വരെ ആയിരുന്നത് നീട്ടും.  


 *വിദേശത്തേക്ക് പണമയക്കുമ്പോൾ സ്രോതസ്സിൽനിന്ന് ശേഖരിക്കുന്ന നികുതി അഞ്ച് ശതമാനത്തിൽനിന്ന് രണ്ട് ശതമാനമായി കുറയും. 


 *മോട്ടോർ വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ നൽകുന്ന നഷ്ടപരിഹാരത്തിന്മേലുള്ള പലിശക്ക് ഇനി നികുതി ഈടാക്കില്ല.  


 *വിവിധ ബാങ്കുകൾ എ.ടി.എം ഉപയോഗ നിബന്ധനകളിൽ ചെറിയ മാറ്റം വരുത്തി. 


  *പാൻ കാർഡിന് അപേക്ഷിക്കാൻ ഇനി ആധാർ കാർഡ് മാത്രം പോരാ. ജനനത്തീയതി തെളിയിക്കാനായി കൂടുതല്‍ രേഖകള്‍ വേണം.   


*വര്‍ഷം 10 ലക്ഷം രൂപ കാഷ് ഡെപ്പോസിറ്റുകള്‍ / പിന്‍വലിക്കലുകള്‍ക്ക് പാൻ വേണ്ട. 10 ലക്ഷം രൂപയുടെ സ്വത്ത് ഇടപാടിന് പാൻ വേണ്ടത് 20 ലക്ഷമാക്കി. അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള വാഹനം വാങ്ങാൻ പാന്‍ ആവശ്യമാണ്. 


 *ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് 3000 രൂപയിൽനിന്ന് 3075 രൂപയാകും.  


*ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ മേല്‍വിലാസം തെളിയിക്കുന്ന രേഖയായി ഇനിമുതല്‍ ഉപയോഗിക്കാന്‍ സാധിക്കും. 


 *എസ്.ബി.ഐ ക്രെഡിറ്റ് കാർഡിൽ പേമെന്റ് റെഡീം ചെയ്യാനുള്ള ചുരുങ്ങിയ പരിധി 4000 പോയന്റാക്കി. റുപേ, ഡെബിറ്റ് കാർഡ് ഉടമകൾക്ക് വിമാനത്താവള, റെയിൽവേ ലോഞ്ചുകളിലെ സൗജന്യ പ്രവേശനം ഇനി ലഭിക്കില്ല. 


 *ഡിജിറ്റൽ ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ (എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും ഒ.ടി.പിക്ക് പുറമെ പാസ്വേഡ്, പിൻ അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾകൂടി ആവശ്യമാണ്) 


 *ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ടിന് പുതിയ സമയക്രമം: ട്രെയിൻ ടിക്കറ്റ് റീഫണ്ട് ലഭിക്കാൻ എട്ട് മണിക്കൂർ മുമ്പെങ്കിലും റദ്ദാക്കണമെന്ന നിബന്ധന കൂടുതൽ കടുപ്പിച്ചു. ഇനി ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. എട്ട് മുതൽ 24 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ 50 ശതമാനം റീഫണ്ട് ലഭിക്കും. 72 മണിക്കൂർ മുമ്പാണെങ്കിൽ മുഴുവൻ തുകയും ലഭിക്കും. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിൽ 25 ശതമാനം തിരികെ ലഭിക്കും.  


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.