പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പഴയങ്ങാടി പോലീസിന്റെ നിയമപരമായ മുന്നറിയിപ്പ്


കേരള നിയമസഭ ഇലക്ഷൻ പ്രചരണ ബന്ധപ്പെട്ട് കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിനായി പയ്യന്നൂർ ഡി.വൈ.എസ്.പി യുടെ സാന്നിധ്യത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ 05.04.2026 തീയതി നടന്ന മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെ മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങൾ താഴെപ്പറയും പ്രകാരമാണ്.

1. ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിനായി പഴയങ്ങാടി ബസ്സ്റ്റാൻഡ് ഭാഗത്ത് എൽ.ഡി.എഫ് പ്രവർത്തകരും പഴയങ്ങാടി പഴയ ബസ്റ്റാൻഡ് ഭാഗത്ത് യുഡിഎഫ് പ്രവർത്തകരും പ്രകടനങ്ങൾ ക്രമീകരിക്കേണ്ടതാണ്.

2. ബസ്റ്റാൻഡ് എക്സിറ്റ് മുതൽ മണവാട്ടി ടെക്സ്റ്റൈൽസ് വരെ സ്ഥലം പൊതുവായ സ്ഥലം ഒഴിച്ചിടുന്നതിനും തീരുമാനിച്ചിട്ടുള്ളതാണ്.

3. പ്രചാരണ വാഹനത്തിൽ ഉള്ളതായ ബോർഡുകൾ അല്ലാതെ പ്രകോപനപരമായ യാതൊരുവിധ ബോർഡുകളും കൊണ്ടുവരുവാൻ പാടില്ലാത്തതാണ്. പ്രകോപനപരമായതോ വ്യക്തിഹത്യ നടത്തുന്നതോ ആയ പ്രചാരണങ്ങളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ല.

4. പ്രചരണത്തിന്റെ അവസാന വൈകുന്നേരം 04.30 മണിമുതൽ 06.00 മണിവരെയുള്ള സമയം അവരവർക്ക് അനുവദിച്ച സ്ഥലത്തു മാത്രമേ രാഷ്ട്രീയ പാർട്ടികൾ കേന്ദ്രീകരിക്കുവാൻ പാടുള്ളൂ .

5. യാതൊരു കാരണവശാലും പറഞ്ഞ സ്ഥലങ്ങളില്ലാതെ പാർട്ടി പ്രവർത്തകരും, പ്രചരണവാഹനങ്ങളും പരസ്പരം ക്രോസ് ചെയ്യുന്നതായ പ്രവർത്തികൾ ഉണ്ടാകരുത്.

6. അമിത ശബ്ദങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള വാഹനങ്ങൾ യാതൊരു കാരണവശാലും പ്രകടനങ്ങളിൽ ഉണ്ടാവരുത്.

7. പെർമിറ്റ് ഇല്ലാത്ത ബൈക്കുകൾ ഉൾപ്പെടേയുള്ള വാഹനങ്ങൾ യാതൊരു കാരണവശാലും പ്രകടനത്തിൽ ഉപയോഗിക്കാൻ പാടുള്ളതല്ല.

8. രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ കെട്ടുന്നതിന് വടികൾ ഒഴിവാക്കി പിവിസി പൈപ്പുകൾ ഉപയോഗിക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളതാണ്.

എല്ലാ രാഷ്ട്രീയ പ്രവർത്തകരും മേൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതും അല്ലാത്തപക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.