കണ്ണൂർ: രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എൽപിജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക - വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാന വ്യാപക പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമാക്കി പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ്.
എൽപിജി സിലിണ്ടർ കരിഞ്ചന്ത ഉൾപ്പെടെ എല്ലാ തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേരള എൽ പി ജി വാർ റൂമിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ മുഹമ്മദ് ഷഫീഖ് അറിയിച്ചു.

