പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തലയണയുടെ അടിയില്‍ പാമ്പ്: തൃശൂരില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയില്‍

 


തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങല്‍ സില്‍ജോ - ജോണ്‍സി ദമ്പതികളുടെ ഇളയ മകൻ ആള്‍ ജോ ആണ് മരിച്ചത്.

ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയിരുന്നത്. പുലർച്ചയോടെ മകൻ അബോധാവസ്ഥയിലാകൂവായിരുന്നു എന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി. കുട്ടികള്‍ കിടന്നിരുന്ന തലയണയുടെ അടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത് . വെള്ളിക്കെട്ടൻ ഇനത്തില്‍ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പാമ്പിനെ തല്ലിക്കൊന്നു. സഹോദരൻ പത്തു വയസ്സുള്ള അനോഷ് എന്ന കുട്ടിയും ഗുരുതരാവസ്ഥയിലാണ്. കുട്ടി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടി അബോധാവസ്ഥയിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകൂ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.