പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മയക്കുമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍

 


പിലാത്തറ: നിയമസഭ ഇലക്ഷന്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ശശി ചേണിചേരിയും സംഘവുംകല്യശ്ശേരി എല്‍.എ.സി-എസ്.എസ്.ടി-2 വിഭാഗവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 0.352ഗ്രാം മെത്താംഫിറ്റാമിന്‍ കൈവശം വെച്ച കുറ്റത്തിന് എടാട്ട് സ്വദേശി കെ.പി.ഷിജിനാസ്(34)നെ അറസ്റ്റ് ചെയ്തു.

ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

നേരത്തെ എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയാണ്.

പരിശോധനയില്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ.കെ.പ്രണവ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സര്‍വ്വജ്ഞന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ന്മാരായ വിവേക്, റെനില്‍, അമല്‍ ഡ്രൈവര്‍ ജോജന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.