കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില് ഡെന്റല് വിദ്യാർത്ഥി കെട്ടിടത്തില് നിന്നും വീണുമരിച്ചു. തിരുവനന്തപുരം സ്വദേശി നിതിൻ രാജാണ് മരിച്ചത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അഞ്ചരക്കണ്ടി മെഡിക്കല് കോളേജിലെ അഞ്ചുനില കെട്ടിടത്തിന് മുകളില് നിന്നാണ് 23 കാരൻ നിതിൻ താഴേക്ക് പതിച്ചത്.
വീഴ്ച്ചയില് ഗുരുതരമായി പരിക്കേറ്റ് നിതിനെ അത്യാഹിത വിഭാഗത്തില് പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റല് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല. ക്യാമ്പസിനകത്തെ ചില പ്രശ്നങ്ങള് സുഹൃത്തുകളോട് പങ്കുവച്ചതായാണ് വിവരം. ഇക്കാര്യമടക്കം പോലീസ് അന്വേഷിക്കും. ചക്കരക്കല് പോലീസ് സംഭവ സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.

