തിരുവനന്തപുരം: വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് ഷംനയ്‌ക്കെതിരെ കേസെടുത്തു.പ്രസവിച്ചത് പുറത്തറിയാതിരിക്കാന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.
ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.കുഞ്ഞിന്റെ കഴുത്തില്‍ മുറിവ് കണ്ടെത്തിയതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. ഷംനയുടെ രണ്ടാമത്തെ പ്രസവമാണിത്. മൂത്ത കുട്ടിക്ക് രണ്ട് വയസ്സുണ്ട്. എസ്‌എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷംനയെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

