പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്‌റ്റെയര്‍കേസില്‍ നിന്ന് വീണ് പരിക്കേറ്റ എട്ടുവയസുകാരന്‍ മരണപ്പെട്ടു

 


തളിപ്പറമ്പ്: സ്റ്റെയര്‍കേസില്‍ നിന്ന്  വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു.

ഇപ്പോള്‍ എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍നൂര്‍ വീട്ടില്‍ എം.സജീര്‍-മുബീന ദമ്പതികളുടെ മകനായ ടി.അബ്ദുള്‍ വാഹിദാണ് മരിച്ചത്.

ഏപ്രില്‍-16 ന് രാത്രി 10.10 ന് എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 നായിരുന്നു മരണം.

കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.

സഹോദരങ്ങള്‍: മുഹമ്മദ് ഷാസില്‍, ആലിയ മെഹ്‌സിന്‍.

തളിപ്പറമ്പ് സി.എച്ച്.എം സ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഏളമ്പേരംപാറ ശംസുല്‍ ഉലമ മദ്രസയിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്‌.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.