പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ചെറുതാഴത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; വയലപ്ര സ്വദേശിയായ യുവാവ് മരിച്ചു

 .


പഴയങ്ങാടി : സ്‌ക്കൂട്ടര്‍ മൈല്‍കുറ്റിയില്‍ ഇടിച്ച് പുഴയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു.

ചെറുതാഴം വയലപ്രയിലെ പോള വീട്ടില്‍ എം.സനല്‍കുമാര്‍(36)ആണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 നായിരുന്നു അപകടം.

സനല്‍ ഓടിച്ച കെ.എല്‍-13 എ.ജെ.-7606 നമ്പര്‍ സ്‌ക്കൂട്ടര്‍ വയലപ്ര മൊത്തങ്ങ കൃഷ്ണന്റെ പീടികക്ക് സമീപം മൈല്‍കുറ്റിക്ക് ഇടിച്ച് പുഴയിലേക്ക് തെറിച്ചുവീണ് മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു.സനിൽ കുമാറിന്റെ ശവ സംസ്ക്കാരം ഇന്ന് നടന്നു.

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ലക്ഷ്മണന്‍- രാധ ദമ്പതികളുടെ മകനാണ് മരിച്ച സനല്‍കുമാര്‍.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.