മട്ടന്നൂർ: ഉളിയിൽ നരയം പാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു.
കണ്ണൂർ പെരിങ്ങത്തൂർ പുളിയ നമ്പ്രം സ്വദേശി മുഹമ്മദ് തസ്ലിം ( 26 ) ആണ് മരണപ്പെട്ടത്.
ബംഗ്ളുരുവിൽ നിന്നും പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഓടയിലെക്ക് വീണ് പൂർണ്ണമായും കത്തിനശിച്ചു യുവാവ് എഴുനേൽക്കാൻ പറ്റാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങുകയായിരുന്നു. ഗുരുതരമായ രീതിയിൽ ശരീരമാസകലം പൊള്ളലേറ്റതസ്ലീമിനെ ഓടികൂടിയ നാട്ടുകാർ ചേർന്ന് കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം

