പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാനുണ്ടോ?; 50 ശതമാനം ഇളവ് അനുവദിച്ച്‌ സര്‍ക്കാര്‍

 

             


                               

       

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാനുള്ളവര്‍ക്ക് ആശ്വസിക്കാം. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ അവസാന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.ഇത് സംബന്ധിച്ച്‌ ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാനാണ് തീരുമാനം. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. 

ഇ- ചെലാന്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച്‌ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.

നിയമന ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ 30/04/2026ന് മുമ്പ് അടച്ച്‌ തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.



⭕⭕⭕⭕⭕⭕


🪀 *പ്രാദേശിക വാർത്തകൾ  തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻


https://chat.whatsapp.com/GGSlZIGjcRzKtlSTaX8e16?mode=gi_t

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.