തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് വർധിച്ചിരിക്കുന്നത്.ഇപ്പോള്‍ ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,560 രൂപയുമാണ് വില. ഇതോടെ ഒരു പവന് ഇന്നലെ മുതല്‍ ഒറ്റയടിക്ക് വർധിച്ചത് 2760 രൂപയാണ്. ഇന്നലെ വൈകുന്നേരം ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04, 800 രൂപയായിരുന്നു വില.

