പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ബസ് ജീവനക്കാരുമായുള്ള തർക്കം മൊബൈലിൽ പകർത്തിയ യുവാക്കളെ മർദ്ദിച്ച 4 പേർക്കെതിരെ കേസെടുത്തു



തളിപ്പറമ്പ്: ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം, നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പരിയാരം പുളിയുലിലെ കട്ടിറ്റവളപ്പില്‍ കെ.വി.മുഹമ്ദ് അഫ്‌നേജ്(20), സഹോദരന്‍ മുഹമ്മദ് അഫ്‌നാന്‍,ബന്ധുക്കളായ നബീല്‍, ഇഷല്‍ എന്നിവരെയാണ് മുസ്തഫ, ഇര്‍ഷാദ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

മാര്‍ച്ച് 21 ന് രാത്രി 8.10 നായിരുന്നു കേസിനാസ്പദമായ സംഭവം.

റോഡില്‍ നിര്‍ത്തിയിട്ട ബസ് ഡ്രൈവറോട് പ്രതികള്‍ തര്‍ക്കിക്കുന്നത് മുഹമ്മദ് അഫ്‌നേജ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിരോധത്തിന് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.