ചെറുവത്തൂർ: യുവാവ് ഷോക്കേറ്റ് മരിച്ചു.കാരിയിലെ ബി.വി. രതീഷ് (47) ആണ് മരിച്ചത്.നിർമാണ തൊഴിലാളിയാണ്.വീട്ടിലെ വെള്ളം പമ്പുചെയ്യുന്ന മോട്ടോർ റിപ്പയർ ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം. വീണുകിടക്കുന്ന മകനെ കണ്ട അമ്മ ഉടൻ അയൽവാസികളെ വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പരേതനായ നാരായണന്റെയും ബീച്ചന്റെ വളപ്പിൽ കല്യാണിയുടെയും മകനാണ്.
സഹോദരൻ: സതീശൻ.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡി ക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

