പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മധ്യവയസ്കൻ കിണറിൽ ചാടി മരിച്ചു

 


പരിയാരം: സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ അസുഖവും കാരണം ഗൃഹനാഥൻകിണറില്‍ ചാടി മരിച്ചു.

പരിയാരം പാച്ചേനി അമ്മാനപ്പാറ കോട്ടക്കീൽ സ്വദേശി കിഴക്കയില്‍ വീട്ടില്‍പ്രകാശന്‍(50)ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 7.45 മണിയോടെയാണ് സംഭവം. വീടിനടുത്ത തറവാട് വീട്ടിലെ കിണറില്‍ ചാടിയത്. വിവരമറിയിച്ചതിനെ തുടർന്ന്തളിപ്പറമ്പില്‍ നിന്നുമെത്തിയ അഗ്നിരക്ഷാസേന പുറത്തെടുത്ത് പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ത്തിച്ചുവെങ്കിലും മരണപ്പെട്ടു. നാരായണൻ്റെയും ജാനകിയുടെയും മകനാണ്.

ഭാര്യ: രജിത.

മക്കള്‍: അനന്തു ( വെൽഡിംഗ് തൊഴിലാളി), ആദിത്യ ( വിദ്യാർത്ഥി). സഹോദരങ്ങൾ: പുരുഷോത്തമൻ, പ്രസന്ന, പ്രസീത. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.