പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു

 



പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു.വിളയാങ്കോട് ഈസ്റ്റിലെ എം.വി.രമേശന്‍(55)ആണ് മരിച്ചത്.മെഡിക്കല്‍ കോളേജ് സ്വീവേജ് പ്ലാന്റിലെ കരാര്‍ ജീവനക്കാരനാണ്.

ഇന്ന് രാവിലെ ഒന്‍പതിനാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ക്രൗണ്‍പ്ലാസ ബില്‍ഡിങ്ങിലെ താഴെ നിലയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

രമേശന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന്‌മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് നേരത്തെ വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.

പരേതനായ പൊക്കന്റെയും എം.വി. കല്യാണിയുടെയും മകനാണ്.

ഭാര്യ: പി.വി.റോജ.

മക്കള്‍:ശ്യാംകുമാര്‍, അശ്വിന്‍.

സഹോദരങ്ങള്‍ എം.വി.ചന്ദ്രന്‍, എം.വി.പ്രേമലത (കോറോം), എം.വി.സതീശന്‍ (സി.പി.എം കടന്നപ്പള്ളി സൗത്ത് എല്‍.സി മെമ്പര്‍), എം.വി.വിജയന്‍, എം.വി.വിശ്വനാഥന്‍ (സി.പി.എം വിളയാങ്കോട് ഈസ്റ്റ് ബ്രാഞ്ച് അംഗം).

നാളെ രാവിലെ 08:00 മണി മുതല്‍ വിളയാങ്കോട്ടെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം രാവിലെ 09:00 മണിക്ക്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.