പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വിവാഹ വാഗ്ദാനം നൽകിപീഡനം യുവതിയുടെ പരാതിയിൽ കേസ്

 



കണ്ണൂർ: വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലും മറ്റും ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെതിരെ പഞ്ചാബ് സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ വനിതാ സ്റ്റേഷനിൽ കേസെടുത്തു. ഗൾഫിൽ സ്പാ സലൂൺ മേഖലയിൽ ജോലി ചെയ്യുന്ന 37 കാരിയായ പഞ്ചാബ് സ്വദേശിനിയുടെ പരാതിയിലാണ് മട്ടന്നൂരിന് സമീപത്തെ യുവാവിനെതിരെ പോലീസ് കേസെടുത്തത്.

ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ യുവതിയുമായി സൗഹൃദത്തിലായ യുവാവ് വിവാഹ വാഗ്ദാനം നൽകി നാട്ടിലെത്തിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ മട്ടന്നൂർ ടൗണിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയും പിന്നീട് ഈ മാസം ആദ്യംകണ്ണൂരിലെ ലോഡ്ജിൽ കൂട്ടി കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവാവ് വാഗ്ദാനത്തിൽ നിന്നും പിന്മാറിയുവതിയെ തഴഞ്ഞതോടെ യുവതി കണ്ണൂർ വനിത സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.