കാസർകോട്: സംസ്ഥാനത്തെ കടുത്ത ചൂടിന് ശമനമായി രണ്ടു ദിവസത്തിനുള്ളിൽ മഴയെത്തും. ന്യൂനമർദ പാത്തി രൂപപ്പെടുന്നതിൻ്റെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും 27, 28 തീയതികളിൽ വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കും.

