തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരിയ അല്ലെങ്കില്‍ മിതമായ രീതിയില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.ഇന്ന് ഒമ്പത് ജില്ലകളില്‍ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഗ്രീൻ അലർട്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ ഗ്രീൻ അലർട്ടാണ്. ചൊവ്വാഴ്‌ച ആലപ്പുഴ, കോട്ടയം, തൃശൂർ. വയനാട്, കണ്ണൂർ ജില്ലകളില്‍ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച വയനാട്, കണ്ണൂർ ജില്ലകളില്‍ ഗ്രീൻ അലർട്ടാണ്.


