പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

 


ചായയുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്റെ ഭാര്യ രജില (30) ആണ് കൊല്ലപ്പെട്ടത്. മലപ്പുറം നിലമ്പൂർ കൂറ്റമ്പാറയിലാണ് ദാരുണമായ സംഭവം. ഭർതൃ മാതാവ് ശാന്തയെ (72) പൊലീസ് കസ്റ്റഡിയിലെടുത്തു.

വെട്ടുകത്തികൊണ്ടാണ് അമ്മായിഅമ്മ രജിലയെ ആക്രമിക്കുന്നത്. ഈ സമയം മക്കള്‍ വീട്ടിലുണ്ടായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ രജിലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർച്ചയായി വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ ക‍ഴുത്തിന് ഗുരുതര പരുക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് സൂചന. സംഭവസമയത്ത് രജിലയുടെ ഭർത്താവ് പുറത്തായിരുന്നു. സംഭവത്തിൽ ശാന്തയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രജിലയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.