പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

 


പയ്യന്നൂര്‍: സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടക്കുന്നതായി കണ്ട മധ്യവയസ്‌ക്കന്‍ മരിച്ചു.

കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണന്‍ മാസ്റ്ററുടെയും തെക്കടവന്‍ സാവിത്രിഅമ്മയുടെയും മകന്‍ ടി.വി.രമേശന്‍(54)ആണ് മരിച്ചത്.

മാര്‍ച്ച്-20 ന് വൈകുന്നേരം നാലരയോടെയാണ് മുത്തത്തിയില്‍ രമേശന്‍ഓടിച്ചുവന്ന  കെ.എല്‍-86 സി-4013 സ്‌ക്കൂട്ടര്‍ സഹിതം വീണുകിടക്കുന്നതായി കണ്ടത്.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രമേശന്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് മരണപ്പെട്ടത്.

ഭാര്യ: കെ.ചിത്ര(പുത്തൂര്‍,പാച്ചേനി).

മകന്‍: അതുല്‍ കൃഷ്ണന്‍.

സഹോദരങ്ങള്‍: ശശിധരന്‍ (വിമുക്തഭടന്‍), മുരളീധരന്‍(ഷാര്‍ജ), രാജീവന്‍(ഷാര്‍ജ), ജയശ്രി.

മൃതദേഹം ഇന്ന് മാര്‍ച്ച്-25 ബുധനാഴ്ച ഉച്ചക്ക് 1.30 മുതല്‍ മുത്തത്തിയിലെ കൃഷ്ണനിലയത്തില്‍(അമ്മ താമസിക്കുന്ന വീട്ടില്‍) പൊതുദര്‍ശനം.


ശവസംസ്‌ക്കാരം ഉച്ചക്ക് ശേഷം 2.30 മണിക്ക് മുത്തത്തി സമുദായ ശ്മശാനത്തില്‍.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.