പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പണി മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത അവസ്ഥയിലാണ് ഉള്ളത്.ഇത് കാരണം ബസ്സ് തൊഴിലാളികളും യാത്രക്കാരും ഏറെ പ്രയാസം നേരിടുകയാണ്.
ഇരിണാവ് ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നതും ഇരിണാവ് ഗേറ്റ് വഴി നിരവധി വലിയ ലോറികളും മറ്റു വലിയ വാഹനങ്ങളും കടന്നു പോകുന്നത് കാരണം സമയത്ത് സർവീസ് നടത്താൻ കഴിയുന്നില്ല വൈകുന്നേരം വരെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നൽകുന്നത് കാരണം ബസ് തൊഴിലാളികളുടെ ജീവിതമാർഗം ബുദ്ധിമുട്ടിലായി.
തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാതെ സമരത്തിൽ നിന്നും പിന്മാറിയ CITU തൊഴിലാളികളെ വഞ്ചിക്കുകയാണ്. തൊഴിലാളി പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പഴയങ്ങാടിയിൽ നിന്നും പാപ്പിനിശ്ശേരി മേൽപ്പാലം വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസ്സ് തൊഴിലാളികളും മാർച്ച് 30 ന് സുചന പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് SDTU കല്ല്യാശ്ശേരി ഏരിയ ഭാരവാഹികൾ അറിയിച്ചു.
SDTU ജില്ലാ കമ്മിറ്റി അംഗം TTV ഹാഷിം,കല്യാശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് സിനാൻ, പി. എം ജുനൈദ്, അഫ്രീദ്, സിദ്ധീഖ്,അജീർ. ടി. പി.എന്നിവർ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിൽ പങ്കെടുത്തു.

