കൊച്ചി : പാചകവാതക പ്രതിസന്ധിയെ തുടർന്ന് പൊറോട്ടക്ക് വിലകൂട്ടി . പാചകവാതക ക്ഷാമവും പാമോയില്‍ വിലവർധനവും ഹോട്ടല്‍ മേഖലയെ ശരിക്കും ബാധിച്ചിട്ടുണ്ട്.ഇതിന്റെ ഫലമായി ഒരു പൊറോട്ടയ്ക്ക് മൂന്ന് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 13 മുതല്‍ 15 രൂപ വരെ ഉണ്ടായിരുന്ന വില ഇതോടെ കുതിച്ചുയർന്നു. നേരത്തെ തന്നെ ബിരിയാണിക്കും മറ്റ് കറികള്‍ക്കും വില കൂട്ടിയിരുന്നെങ്കിലും, പാചകവാതക പ്രതിസന്ധി ഇത്ര രൂക്ഷമായത് ഹോട്ടലുടമകളെ കടുത്ത തീരുമാനങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു.

