പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വീണ്ടും വില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

 


തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 13, 465 രൂപയായി വില. ഒരു പവന് 1,07, 720 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകിട്ട് സ്വർണത്തിന് 1,08,200 രൂപയായിരുന്നു വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. 

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ വീണ്ടും സ്വർണ വില പഴയ പടി കൂടിയിരിക്കുന്നതാണ് കാണുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.