പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ആശങ്കകൾക്കിടെ ആശ്വാസം; ദുബായ് വിമാനത്താവളം തുറന്നു; വിവിധ​ വിമാനസർവീസുകൾ‌ ഭാ​ഗികമായി പുനരാരംഭിച്ചു

     

  മധ്യപൂർവേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ വിമാന സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു. ചില വിമാനസർവീസുകൾ ആരംഭിച്ചതായി ദുബായ് എയർപോർട്ട്സ്. 

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മഖ്തൂo വിമാനത്താവളത്തിൽ നിന്നുമുള്ള പരിമിതമായ സർവീസുകൾ ഉണ്ടാകും. നേരിട്ട് ഫോൺ വരാതെ ആരും എയർപോർട്ടിലേക്ക് വരരുതെന്നും ദുബായ് എയർപോർട്ട് നിർദേശം നൽകി.എമിറേറ്റ്സ് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിക്കും. ഡൽഹി, മുംബൈ, ബെം​ഗളൂരു, ഹൈദരാബാദ്. 

ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. മസ്കറ്റിൽ നിന്നുള്ള ആദ്യത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് സർവീസ് നടത്തും. അബുദാബി നിന്നുള്ള വിമാനം ഡൽഹയിൽ എത്തി. 8.30 നാണ് എത്തിഹാദ് എയർവേയ്സ് വിമാനം എത്തിയത്. മസ്ക്കറ്റിൽ നിന്നുള്ള ഒമാൻ എയർ കരിപ്പൂരിൽ എത്തി. 3.12ന് പുറപ്പെട്ട് 7.48ന് ലാൻഡ് ചെയ്തു.

യുദ്ധം തുടങ്ങിയത് മുതൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനാണ് വിമാന സ‍ർവീസുകൾ പുനരാരംഭിച്ചത്. ഫ്ലൈദുബായ് ചില സർവീസുകൾ ആരംഭിച്ചു. ഇത്തിഹാദ് എയർവേയ്‌സിന്റെ 15 യാത്രാ വിമാനങ്ങൾ അബുദാബിയിൽ നിന്ന് സർവീസ് ആരംഭിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.