പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മരുമകൾ ഫോൺ കൊണ്ട് എറിഞ്ഞു,വയോധികക്ക് പരിക്ക്

 


കോഴിക്കോട്: മരുമകളുടെ ആക്രമണത്തില്‍ അമ്മായിയമ്മക്ക് പരിക്കേറ്റതായി പരാതി. കോഴിക്കോട് കട്ടിപ്പാറയിലാണ് സംഭവം.ചമല്‍ കൊളമലയില്‍ താമസിക്കുന്ന മാധവിക്ക് (71) ആണ് ഫോണ്‍ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ മുറിവേറ്റത്. ഇവരുടെ വീട്ടില്‍ പതിവായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 

കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് മാധവിക്ക് പരിക്കേറ്റത്. മകനാണ് മാധവിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.