പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

'നോട്ട് നല്‍കി മദ്യം വാങ്ങാം'; ബെവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ ക്യാഷ് ലെസ് പേയ്‌മെന്റ് ഉത്തരവ് റദ്ദാക്കി

 


ബെവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ ക്യാഷ്ലെസ് പേയ്‌മെന്റ് ഉത്തരവ് റദ്ദാക്കി. പഴയപടി നോട്ട് നല്‍കി മദ്യം വാങ്ങാം. ക്യാഷ്‌ലെസ് പേയ്‌മെന്റ് പ്രായോഗികമല്ലെന്ന് ബെവ്‌കോ അറിയിച്ചു. പൂര്‍ണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കിയതില്‍ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിന്‍വലിച്ചത്.

മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു.

പണത്തിന് പകരം ഡിജിറ്റല്‍ പേയ്‌മെന്റും (ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്‌കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളില്‍ ഹിന്ദി ഉള്‍പ്പെടെ ഉള്ള ഭാഷകളില്‍ പ്രത്യേക ബോര്‍ഡും സ്ഥാപിച്ചിരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.