റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഹിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരാഴ്ച മുൻപായിരുന്നു ഹിദ വിവാഹിതയായത്..
മാതാപിതാക്കളെ കാണാൻ ഭർത്താവ് യാസീനൊപ്പം യാത്ര ചെയ്യവേയാണ് ഉമ്മുൽ അറാറിൽ വച്ച് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഹിദ മരിച്ചു. പരുക്കുകളോടെ രക്ഷപെട്ട ഭർത്താവ് യാസീൻ ആശുപത്രിയിൽ ചികിൽസയിലാണ്. ഹിദയെ സൗദിയിൽ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

