കണ്ണൂർ : കൊടപറമ്പ് പൊന്നാം കണ്ടിയിൽ സ്കൂൾ കുട്ടികളെയും കൊണ്ട് പോവുകയായിരുന്ന വാൻ മറിഞ്ഞ് 11 കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.
താണ ആനയിടുക്ക് മദ്റസാ സിറാജുൽ ഉലൂം യു.പി സ്കൂളിൻ്റെ വാനാണ് അപകടത്തിൽപ്പെട്ടത്. വാൻ പിന്നോട്ടെടുക്കുന്നതിനിടെ സ്ലാബിൽ തട്ടി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


