പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു


ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. 16 വയസായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്തുക്കളായ ആദില്‍, അദ്‌നാന്‍,യാസിന്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.