പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ലോകം 'റിംഗ് ഓഫ് ഫയറിനായി' കാത്തിരിക്കുന്നു; 2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്

 


2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുകയും സൂര്യപ്രകാശം ഒരു തിളങ്ങുന്ന വളയമായി ദൃശ്യമാവുകയും ചെയ്യുന്ന 'റിംഗ് ഓഫ് ഫയർ' അഥവാ വലയ സൂര്യഗ്രഹണമാണ് അന്നേ ദിവസം സംഭവിക്കുക.ഇന്ത്യയില്‍ ഈ പ്രതിഭാസം കാണാൻ കഴിയില്ലെങ്കിലും അന്റാർട്ടിക്കയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക. കൂടാതെ ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും.

സൂര്യന്റെ 96 ശതമാനത്തോളം ഭാഗം ചന്ദ്രൻ മറയ്ക്കുന്ന ഈ വിസ്മയം ഏകദേശം രണ്ട് മിനിറ്റിലധികം നീണ്ടുനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമാകുന്ന സ്ഥലങ്ങള്‍ മനുഷ്യവാസം കുറഞ്ഞതും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ ഗവേഷണ മേഖലകളാണ്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി, ഗ്രഹണം നിരീക്ഷിക്കുന്നവർ സൂര്യനെ നേരിട്ട് നോക്കാതെ സോളാർ ഫില്‍റ്ററുകളോ ഐ.എസ്.ഒ മാനദണ്ഡമുള്ള പ്രത്യേക കണ്ണടകളോ ഉപയോഗിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.