പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു

 


തളിപ്പറമ്പ്: പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു.വളക്കൈ പെരുമ്പാറക്കടവിലെ കായക്കീല്‍ പവിത്രന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗികമായി കത്തി നശിച്ചത്.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവം.തളിപ്പറമ്പില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാസേന തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ വെള്ളം പമ്പ് ചെയ്ത് തണുപ്പിച്ച ശേഷം എക്സ്റ്റിംഗ്ഗ്യൂഷര്‍ പ്രവര്‍ത്തിപ്പിച്ച് തീയണച്ച് ഗ്യാസ് ലീക്ക് തടഞ്ഞു.

 ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെനേതൃത്വത്തില്‍ സേനാംഗങ്ങളായ ടി.വി.രജീഷ്‌കുമാര്‍, പി.വി.ഗിരീഷ്, കെ.വി. അനൂപ്, പി.വിപിന്‍, എ.അനൂപ് എന്നിവരുാണ് രക്ഷാപ്രവര്‍ത്തില്‍ പങ്കെടുത്തത്. ഏകദേശം അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.