പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം വീട്ടിനകത്ത് അഴുകിയ നിലയില്‍ കണ്ടെത്തി

 



തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം വീട്ടിനകത്ത് അഴുകിയ നിലയില്‍ കണ്ടെത്തി.

പൂമംഗലത്തെ വാച്ചാപ്പുറത്ത് നഫീസയുടെ(73)മൃതദേഹമാണ് ഇന്ന് രാവിലെ ഒന്‍പതോടെ കണ്ടെത്തിയത്.കിടപ്പുമുറിയിലെ കട്ടിലില്‍ അഴുകിയ നിലയില്‍ കണ്ട മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

ജനുവരി 31 ന് വൈകുന്നേരമാണ് ഇവരെ സമീപവാസികള്‍ അവസാനമായി കണ്ടത്.കടുത്ത ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തിയത്.

പരേതനായ ഹംസയുടെ ഭാര്യയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.