തളിപ്പറമ്പ്: ആൾത്താമസമില്ലാത്ത വീട്ടിൽ കള്ളൻ കയറി ഒന്നര പവൻ സ്വർണം കവർന്നു.പട്ടുവം വെളിച്ചാങ്കീലിലെ പുതിയപുരയില്‍ പി.പി. ബാലൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
ബാലനും ഭാര്യയും ഇക്കഴിഞ്ഞ നാലിനാണ് വീട് പൂട്ടി ബംഗളൂരുവിലുള്ള മകൻ്റെ വീട്ടിലേക്ക് പോയത്.
ഇന്ന് രാവിലെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരി യശോദ ചെടികൾക്ക് വെള്ളം ഒഴിക്കാനെത്തിയപ്പോഴാണ് വീടിൻ്റെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്.അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.രണ്ട് ബെഡ് റൂമുകളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
ഒരു ബ്രേസ്ലെറ്റും രണ്ട് ചെറിയ മോതിരങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.1,30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


