പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

അടങ്ങിയിരിക്കാതെ പൊന്ന്.....! പവന്റെ വില വീണ്ടും ഉയർന്നു..

 


കൊച്ചി:  സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 440 രൂപ വര്‍ധിച്ച് 1,02,160 രൂപയായി. 12,770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ, പണിക്കൂലിക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഒന്നേകാൽ ലക്ഷത്തിനടുത്ത് നൽകണം.

ഇന്ന് തന്നെ രണ്ടാം തവണയാണ് സ്വർണത്തിന് വില കൂടുന്നത്. രാവിലെ 520 രൂപ പവന് വര്‍ധിച്ചിരുന്നു. പുതിയ വർധനയോടെ ഇന്ന് മാത്രം പവന് വര്‍ധിച്ചത് 960 രൂപയാണ്. വിവാഹ സീസണിലെ ഈ വിലക്കയറ്റം ഉപഭോക്താക്കളില്‍ വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.