പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാക്കറ്റ് പാൽ തിളപ്പിച്ച് ഉപയോഗിക്കുന്നവരാണോ? എന്നാൽ ഇതൊന്ന് അറിഞ്ഞിരിക്കൂ ....!

 


പാൽ ഉപയോഗിക്കാത്ത ആരും തന്നെ നമുക്കിടയിലില്ല . പാക്കറ്റ് പാലുകളാണ് ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കാറുള്ളത്. പാക്കറ്റ് അല്ലാതെ വീടുകളിൽ നിന്നൊക്കെ നേരിട്ടു വാങ്ങുന്ന പാൽ തിളിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പാസ്ചറൈസേഷൻ ചെയ്ത പാക്കറ്റ് പാൽ തിളപ്പിക്കേണ്ട ആവശ്യകതയില്ല.

പാസ്ചറൈസേഷൻ എന്നാൽ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകളെ ന‍‍ശിപ്പിക്കാൻ ഉയർന്ന താപനിലയിൽ നിശ്ചിത സമയത്തേക്ക് പാൽ തിളപ്പിക്കുന്ന പ്രക്രിയയാണ്. ഇതുവ‍ഴി പാൽ കേടുകൂടാതെ ഇരിക്കാനും. അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും ഇതുവ‍ഴി സാധിക്കും.

അതിനാൽ തന്നെ പാസ്ചറൈസ് ചെയ്ത പാൽ തിളപ്പിക്കാതെ ഉപയോഗിക്കാൻ സാധിക്കും. ഇതേ പാൽ വീണ്ടും തിളപ്പിച്ചു എന്നത് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല മറിച്ച് അതുവ‍ഴി പാലിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട് താനും.

കൂടുതൽ നേരം ചൂടാക്കുന്നതിന് അനുസരിച്ച് പാലിന്റെ ഗുണം കൂടുതൽ ഇല്ലാതെയാകുകയാണ് ചെയ്യുന്നത്. അതിനാൽ ചൂട് പാൽ കുടിക്കണം എന്നുണ്ടെങ്കിൽ പാൽ തിളപ്പിക്കേണ്ട ആവശ്യകതയില്ല,

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.