വിദ്യാർത്ഥികളുടെ അന്വേഷണ താൽപര്യവും വായനാശീലവും സ്വയം പഠന ശേഷിയും ശാസ്ത്രീയ മനോഭാവവും വികസിപ്പിക്കാൻ സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) ആഗോള തലത്തിൽ സംഘടിപ്പിച്ചു വരുന്ന പി.ടി.ബി. സ്മാരക ബാലശാസ്ത്രപരീക്ഷയുടെ കണ്ണൂർ ജില്ലാപ്രതിഭാ സംഗമം പയ്യന്നൂർ ആനന്ദതീർത്ഥാ ശ്രമത്തിൽ എം.എൽ.എ.,ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാനും ആനന്ദതീർത്ഥ സ്മാരക ട്രസ്റ്റ് സിക്രട്ടരിയുമായ കെ.പി.ദാമോദരൻ അദ്ധ്യക്ഷനായി.
ആദ്യകാല സംസ്ഥാന ബാലശാസ്ത്ര സംഘാടകനും പി.എസ്.സി അംഗവുമായിരുന്ന യു.സുരേഷിന്റെ സ്മൃതിദിനത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ മലയാളം - കർണാടക സാഹിത്യ അക്കാദമികളുടെ വിവിധപുരസ്കാരങ്ങൾ നേടിയ ബഹുഭാഷാ പണ്ഡിതൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ പി.ടി. ഭാസ്കരപ്പണിക്കർ സ്മൃതി ഭാഷണവും ആഗോള ബാലശാസ്ത്ര പരീക്ഷാ കോഡിനേറ്റർ പി.ആർ സ്മിത സുരേഷ് സ്മൃതിയും നടത്തി.പ്രമുഖ പ്രഭാഷകനും ഫോക് ലോർ അക്കാദമി മുൻ ചെയർമാനുമായ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് വായനയുടെ അർത്ഥതലങ്ങൾ സംബന്ധിച്ച് മുഖ്യ ഭാഷണം നടത്തി.കാൻ ഫെഡ് സംസ്ഥാന വൈസ് ചേർമാനും ശാസ്ത്ര യുടെ ബാലശാസ്ത്ര പരീക്ഷാ വിഭാഗം ഡയരക്ടരുമായ വി.ആർ.വി. ഏഴോം ആശംസയർപ്പിച്ചു.
ബാലശാസ്ത്ര ജില്ലാ കോഡിനേറ്റർ പരിയാരം വി.ഗോപിനാഥ് സ്വാഗതവും ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സർഗ്ഗ സംവാദത്തിൽ ഡോ. ബേബി സുഭദ്ര, അപ്യാൽ രാജൻ മാസ്റ്റർ, പപ്പൻ ചെറുതാഴം, രാമകൃഷ്ണൻ കണ്ണോം എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംവദിച്ചു.
പ്രമുഖ യുക്തിചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ പപ്പൻ കുഞ്ഞിമംഗലം ദിവ്യാദ്ഭുത പ്രകടനങ്ങളുടെ പിന്നാമ്പുറങ്ങൾ ഉദാഹരണ സഹിതം അവതരിപ്പിച്ച് വെളിവാക്കി.
പിലാത്തറ ആർക്കി കൈററ്സ് ഡയരക്ടർ ഷനിൽ കെ.പി "നിർമ്മിത ബുദ്ധിയും നമ്മളും " എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വർച്വൽ ലോകത്തിന്റെ സാദ്ധ്യതകൾ വിവരിച്ചു.
തുടർന്ന് യു.പി.വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും രക്ഷാകർത്താക്കൾക്കും വേണ്ടി ബി.ദാമോദരൻ, ഗംഗൻ കാനായി, അഡ്വ. പ്രസന്നാ മണികണ്ഠൻ തുടങ്ങിയവർ നയിച്ച പ്രശ്നോത്തരി മൽസരം നടന്നു.
പ്രമുഖ ബാലശാസ്ത്ര സംഘാടക കെ.നിർമ്മല ടീച്ചർ വിദ്യാർത്ഥികളുടെ വിവര ശേഖര പുസ്തകങ്ങളുടെ വിലയിരുത്തൽ നടത്തി. പി.പി.കുഞ്ഞിരാമൻ, എം.ടി. കണ്ണൻ മാസ്റ്റർ ശ്രീലതാ മധു തുടങ്ങിയവർ സംസാരിച്ചു.
വെങ്ങര മുട്ടം മാപ്പിള യു.പി.സ്കൂളിലെ ഫാത്തിമ നബ റംഷീദ യു.പി.വിഭാഗത്തിലും ചിറ്റാരിപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ ആകഷ്മിക നന്ദ ഹൈസ്ക്കൂൾ വിഭാഗത്തിലും മികച്ച ബാല ശാസ്ത്ര പ്രതിഭാ പുരസ്കാരങ്ങൾ നേടി.
നരിക്കോട് ഗവ.ന്യൂ യു.പി യിലെ നീളാലക്‌ഷ്മി കെ, ശ്രീകണ്ഠപുരം വയക്കര ഗവ.യു.പി.യിലെ ദേവ്ന. കെ, ആറളം ഗവ.ഹയർ സെക്കണ്ടറിയിലെ ഫാത്തിമ നഹ് ല പട്ടാന്നൂർഹൈസ്കൂളിലെ ശ്രീദിയ ടി.വി. എന്നിവരാണ് യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ബാലശാസ്ത്ര പ്രതിഭകൾ.
പ്രശ്നോത്തരി മൽസരത്തിൽ അക്ഷയ് മനോജ് (ഗോപാൽ യു.പി, കുഞ്ഞിമംഗലം), നീളാ ലക്ഷ്മി (നരിക്കോട് ന്യൂ ഗവ.യു.പി,), വൃന്ദ കെ.വി (പരിയാരം ഗവ.എച്ച്.എസ്.എസ്), പാർവ്വതി ടി.പി. (മാടായി ജി.ജി എച്ച്.എസ്)സഹീല. പി.(പരിയാരം )രാമകൃഷ്ണൻ.കെ.(ശ്രീ കണ്ഠപുരം) എന്നിവർ യു.പി, ഹൈസ്കൂൾ, രക്ഷാകർതൃ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.



