തലശേരി തിരുവങ്ങാട് ആതിരയിൽ കരുണാകരന്റെ ഭാര്യ ഡോ.സി.ജെ.ഇഷ(72)നാണ് പണം നഷടമായത്. ഒക്ടോബർ 31 ന് മുംബൈ സി.ബി.ഐയിൽ നിന്നാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പിൽ ബന്ധപ്പെട്ട അജ്ഞാതൻ നിങ്ങളുടെ പേരിൽ മണി ലോണ്ട്രിംഗിന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റുഅ വാറണ്ട് നിലവിലുണ്ടെന്നും അറിയിച്ചു.
കേസ് സെറ്റിൽ ചെയ്യാമെന്നും ഇതിന് പത്തരലക്ഷംരൂപ പേണമെന്നും ആവശ്യപ്പെട്ടു.
31 മുതൽ നവംബർ 3 വരെയുള്ള കാലയളവിൽ ഇവർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് ഡോ.ഇഷ പണം അയച്ചുകൊടുത്തു. ഇതോടെ അജ്ഞാതസംഘംകൂടുതൽ പണംആവശ്യപ്പെട്ടപ്പോഴാ ണ് ഡോക്ട്‌ടർ പോലീസിനെ സമീപിച്ചത്.കണ്ണൂർ സൈബർക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ കെ.സുനിൽകുമാറും എസ്.ഐ എസ്.വി. മിഥുനും ഉൾപ്പെട്ട സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവിധ ദേശീയമാധ്യമങ്ങളിലൂടെ യും സോഷ്യൽ മീഡിയ വഴിയും സർക്കാർ ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യാപകമായ പ്രചരണം നടത്തിക്കൊണ്ടിരിക്കെയാ ണ് സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെടുന്നവർ വീണ്ടുംഇത്തരം തട്ടിപ്പുകളിൽ കുടുങ്ങിക്കൊണ്ടിരിക്കുന്നത്.



