PAYANGADI WEATHER
Sunenergia ad
Ads

മകളെ മദ്യം നൽകി പീഡിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്

 


മലപ്പുറം:  പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്.

മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. 2019ലാണ് കേസിനാസ്പദമായ സംഭവം. 2019 മുതൽ 2021 വരെ രണ്ട് വർഷം കുട്ടി പീഡനത്തിരയായി. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നത പ്രദര്‍ശിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് പ്രതികളായ അമ്മയ്ക്കും രണ്ടാനച്ഛനും കഠിനശിക്ഷ വിധിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.