ആദ്യകാലഅധ്യാപക നേതാവും സാക്ഷരതാ പ്രവർത്തകനും ശാസ്ത്രയുടെ സ്ഥാപക പ്രസിഡണ്ടും പ്രകൃതി ജീവനോ പാസകനുമായിരുന്ന പി.വി. നാരായണൻ മാസ്റ്റരുടെ സ്മൃതിവാർഷികദിനത്തിൽ ശാസ്ത്ര സ്മൃതി സംഗമവും ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി "മാറിവരുന്നഭക്ഷണ രീതിയും മാറാത്ത രോഗാവസ്ഥയും " എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഏഴോംഗവ. ആയുർവേദ ഡിസ്പെൻസറിമുഖ്യ ചികിൽസക ഡോ.ബേബി സുഭദ്ര പരിപാടി ഉദ്ഘാടനം ചെയ്തു.
ശാസ്ത്രസിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ, പി.വി.കുഞ്ഞിരാമൻ, മാസ്റ്റർ, റിട്ട. ഹെൽത്ത് ഇൻസ്പക്ടർ സി.വി.സുകുമാരൻ, ഗോപിനാഥ് പരിയാരം സാവിത്രി. വി., .
രാമകൃഷ്ണൻ കണ്ണോം, പ്രസന്നകുമാരി പി.വി,പപ്പൻ കുഞ്ഞിമംഗലം, പപ്പൻ ചെറുതാഴം,വി.ചന്തുക്കുട്ടി മാസ്റ്റർ, എം.പി.ചന്ദ്രൻ, ഇ. ഉമാവതി, അഡ്വ.കെ.പി. വിനയൻ, ശാസ്ത്ര സ്ക്രട്ടരിയേറ്റ് അംഗം പി.പി.കുഞ്ഞിരാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
വൈകുന്നേരം .സമാപന പരിപാടിയിൽ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി.ഡോ.വൈ.വി.കണ്ണൻ,ജിതേഷ് കണ്ണപുരം, അഡ്വ. എ കെ. ധനലക്ഷ്മി, അഡ്വ.ടി.വി. ഹരീന്ദ്രൻ, സ്മിത. പി.ആർ, വി.പരാഗൻ, കെ.വി.രാമചന്ദ്രൻ മാസ്റ്റർ, ഡോ.പദ്മനാഭൻ രാമന്തളി,ഡോ.ടിഎം . സുരേന്ദ്രനാഥ്,, മാലതി സി.കെ. തുടങ്ങിയവർസ്മൃതികൾ പങ്കിട്ടു.



