കണ്ണപുരം :പയ്യന്നൂർ -പഴയങ്ങാടി - കണ്ണൂർ റൂട്ടിൽ കെ എസ് ആർ ടി സിയുടെ നാല് ബസുകൾ സർവീസ് തുടങ്ങി.
പയ്യന്നുരിൽ ഫ്ലാഗ് ഓഫ് എം വിജിൻ എംഎൽഎ നിർവ്വഹിച്ചു. പയ്യന്നൂർ യൂണിറ്റ് ഓഫീസർ ആൾവിൻ ടി സേവ്യർ സ്വാഗതം പറഞ്ഞു. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ബിജുമോൻ പിലാക്കൽ അദ്ധ്യക്ഷനായി. അസിസ്റ്റൻ്റ് ഡിപ്പോ എഞ്ചിനീയർ സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് എം എൽ എയും ബസിൽ യാത്ര ചെയ്തു.
പഴയങ്ങാടി, ചെറുകുന്ന് തറ, ഇരിണാവ് എന്നിവിടങ്ങളിൽ ബസിന് ഗംഭീര സ്വീകരണം നൽകി.
എം വിജിൻ എംഎൽഎ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഴയങ്ങാടിയിൽ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, പയ്യന്നൂർ കെ എസ് ആർ ടി എടിഒ ആൽവിൻ ടി സേവ്യർ, കെ പത്മനാഭൻ, വി വിനോദ്, പി ജനാർദനൻ, വരുൺ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ചെറുകുന്ന് തറയിൽ കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി, വൈസ് പ്രസിഡന്റ് എം ഗണേഷൻ, കെ.വി ശ്രീധരൻ, കെ വി രാമകൃഷ്ണൻ എന്നിവരും,ഇരിണാവിൽ ടി ചന്ദ്രൻ എം ബാലകൃഷ്ണൻ കണ്ണാടിയൻ ബാലകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
കെഎസ്ആർടിസി ബസ് റൂട്ടിനായി എം വിജിൻ എം എൽ എയുടെ ഇടപെടലാണ് ഫലം കണ്ടത്. ഇതിനായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.നിലവിൽ പഴയങ്ങാടി വഴി രാവിലെ 6.05 മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിൽ എത്തുന്ന തരത്തിലും കണ്ണൂരിൽ 6.05ന് പുറപ്പെട്ട് പയ്യന്നൂരിലേക്ക് എത്തുന്ന വിധത്തിലാണ് ആദ്യസർവീസ് വൈകീട്ട് 7 മണിക്കാണ് കണ്ണൂരിലേക്കും പയ്യന്നൂരിലേക്കുമുള്ള അവസാന സർവീസ്. രാവിലെ മുതൽ വൈകീട്ട് വരെ നിരവധി സർവീസുകളാണ് കെസ്ആർടിസി നടത്തുക. രാവിലെ 8.45 ന് പയ്യന്നുരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂരിലേക്കുമുള്ള ടൗൺ ടു ടൗൺ ബസുമാണ് നിലവിൽ സർവീസ് നടത്തിവരുന്നത്.
ഈ ബസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ അനുവദിച്ചത്.
പയ്യന്നൂർ ഡിപ്പോയിൽ നിന്നും 2 ബസുകളും, കണ്ണൂർ ഡിപ്പോയിൽ നിന്ന് 2 ബസുകളും ഉൾപ്പടെ 4 ബസുകളാണ് പുതിയതായി സർവീസ് നടത്തുക.പിലിഗ്രീം ടൂറിസത്തിന്റെ ഭാഗമായുള്ള കെ എസ് ആർ ടി സി യുടെ തീർത്ഥാടന യാത്രയിൽ .മാടായിക്കാവിനെ കൂടി ഉൾപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകിട്ടുണ്ട്.



