PAYANGADI WEATHER
Sunenergia ad
Ads

മുഖ്യമന്ത്രിയെ കണ്ട് മടങ്ങവെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു



കണ്ണൂർ: മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടയാൾ കുഴഞ്ഞ് വീണ് മരിച്ചു. തോട്ടട വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സാരഥിയിൽ എൻ എം രതീന്ദ്രനാണ് (80) മരിച്ചത്.

തിങ്കളാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ ഗസ്റ്റ് ഹൗസിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ രതീന്ദ്രനെ ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നു ആളായിരുന്നു രതീന്ദ്രൻ. ചൊവ്വ സഹകരണ സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്നു. സംഭവത്തിൽ ജില്ല ആശുപത്രിയിൽ മുഖ്യമന്ത്രി, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരെത്തി അനുശോചനം രേഖപ്പെടുത്തി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.