പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കുവൈത്തിൽ എണ്ണക്കിണറിൽ അപകടം: രണ്ട് മലയാളികൾ മരിച്ചു



കുവൈത്തിൽ എണ്ണക്കിണറിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശി നിഷിൽ നടുവിലെ പറമ്പിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരിച്ചത്. കുവൈത്തിലെ അബ്ദലി പ്രദേശത്തെ എണ്ണക്കിണറിലാണ് അപകടം ഉണ്ടായത്.

എണ്ണക്കിണറുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് ഇരുവരും അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണങ്ങളോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ജഹ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.