പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പത്താം ക്ലാസ് പാസായോ..... ജോലിയുണ്ട്...! ഇ‍ൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം

 


ഇ‍ൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ഒഴിവ്. 1154 ഒഴിവുകളാണ് റിക്രൂട്ട്‌മെന്റ് സെൽ (RRC) 2025-ലെ അപ്രന്റിസ് തസ്തികയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡാനാപുർ: 675, ധൻബാദ്: 156, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ: 64, സോൻപുർ: 47, സമസ്തിപുർ: 46, പ്ലാന്റ് ഡിപ്പോ (ഡിഡിയു): 29, കാര്യേജ് റിപെയർ വർക്ക്‌ഷോപ്പ് (ഹർണൗട്ട്) : 110, മെക്കാനിക്കൽ വർക്ക്‌ഷോപ്പ് (സമസ്തിപുർ): 27 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പത്താം ക്ലാസ്സിൽ കുറഞ്ഞത് 50% മാർക്കോടെ പാസാവുകയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റുമാണ് യോഗ്യതയായി പറയുന്നത്. നൂർ രൂപയാണ് അപേക്ഷ ഫീസായി പറയുന്നത്. എസ്‌സി/എസ്‌ടി/വനിതകൾ/പിഡബ്ല്യുബിഡി വിഭാഗത്തിന്‌ ഫീസില്ല. 15 വയസുമുതൽ 24 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയും.

എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ 10-ാം ക്ലാസ്, ഐടിഐ മാർക്കുകളനുസരിച്ച് മെറിറ്റ്‌ പട്ടിക തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. rrcecr.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 25 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.