PAYANGADI WEATHER
Sunenergia ad
Ads

കണ്ണൂർ ഇരിക്കൂരിൽ പള്ളി ഇമാമിന്റെ മുറിയിൽ നിന്ന് സ്വർണവും പണവും കവർന്ന പ്രതി അറസ്റ്റിൽ



ഇരിക്കൂർ (കണ്ണൂർ): മുറിയിൽ നിന്ന് സ്വർണവും പണവും കവർന്ന പ്രതി അറസ്റ്റിൽ. മംഗളുരു ഉള്ളാൾ സ്വദേശി മുഹാദ് മുന്ന(40) ആണ് അറസ്റ്റിലായത്. സെപ്റ്റബർ 28-ന് രാവിലെ ഇരിക്കൂർ സിദ്ദിഖ് നഗറിലെ അബുബക്കർ സിദ്ദിഖ് മസ്‌ജിദ് ഇമാം ബീഹാർ സ്വദേശി ആഷിഖ് അലാഹിയുടെ സ്വർണവും പണവുമാണ് മോഷ്ടിച്ചത്.


പ്രഭാത ഭക്ഷണത്തിനായി ഇമാം അയൽ വീട്ടിൽ പോയ തക്കം നോക്കിയാണ് പ്രതി കവർച്ച നടത്തിയത്. മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വർണമോതിരവും മോഷ്ടിച്ചു.


ഇരിക്കൂറിൽ വിവാഹം കഴിച്ച് പെരുവള്ളത്തുപറമ്പിൽ താമസിക്കുന്ന വ്യക്തിയാണ് പ്രതി മുഹാദ് മുന്ന.

മോഷണത്തെ തുടർന്ന് ഉള്ളാളിൽ നിന്ന് കടന്നുകളഞ്ഞ മുന്നയെ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ശനിയാഴ്ച്ച കണ്ണൂർ ടൗണിൽ നിന്ന് പിടികൂടിയത്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.