PAYANGADI WEATHER Sunenergia adIntegra AdAds



സർക്കാർ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി നിയമനം; അപേക്ഷ ക്ഷണിച്ചു

 


കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മറ്റ് അനുബന്ധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അവരുടെ ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

www.excom.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 1971 ജനുവരി ഒന്നിന് മുൻപ് ജനിച്ചവരും. പ്രോവിഡൻ്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചിട്ടുള്ള കെക്സ്കോൺ ജീവനക്കാരും അപേക്ഷിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് കെക്സോൺ, ടി സി -25/838, വിമൽ മന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി ഒ തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 23207715 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.