PAYANGADI WEATHER
Sunenergia ad
Ads

കണ്ണൂരിൽ കള്ള്ഷാപ്പ് ജീവനക്കാരൻ കിണറിൽ മരിച്ച നിലയിൽ




നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടിലയിലെ
 എ.വി.മോഹനൻ(58)ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാൾ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്സംശയം തോന്നി നാട്ടുകാർ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.

സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.

പരേതരായ നാരായണൻ-നാരായണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ടി.വി.സതി.

മക്കൾ സ്നേഹ(ഏമ്പേറ്റ്), സാന്ദ്ര.

മരുമകൻ: രതീഷ്.

സഹോദരങ്ങൾ: പ്രഭാകരൻ, ശൈലജ, പരേതനായ രാജീവൻ. സഹോദരി ഭർത്താവ്: ദാമോദരൻ.

മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.