പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഫാഷന്റെ അതിരുകൾ ലംഘിച്ച് നഖങ്ങളിൽ ഞെട്ടിക്കുന്ന പരീക്ഷണം! പാറ്റയെ പിടിച്ച് ഇനി നഖത്തിൽ ഒട്ടിക്കാം

 


മാറുന്ന കാലത്തിനനുസരിച്ച് ഫാഷൻ ട്രെൻഡുകളും പുതിയ തലമുറയും തങ്ങളുടെ ശൈലികൾ പരിഷ്കരിക്കുകയാണ്.സാധാരണ വസ്ത്രങ്ങളിലും മുടിയിലും മുഖത്തും മാത്രമായിരുന്നു പരീക്ഷിച്ചിരുന്നത് . ഇന്ന്, നഖങ്ങൾ പോലും പരീക്ഷണങ്ങളുടെയും വിസ്മയങ്ങളുടെയും ലോകമായി മാറിയിരിക്കുന്നു. വർണ്ണാഭമായ പോളിഷുകളും, കല്ലുകളും ഉപയോഗിച്ച് നെയിൽ ആർട്ട് ഒരു കലാരൂപമായി മാറിയ ഈ കാലത്ത്, സൗന്ദര്യ സങ്കൽപ്പങ്ങളെ തലകീഴായി മാറി .

ആഢംബരവും ഭംഗിയുമുള്ള കൃത്രിമ നഖങ്ങളിൽ ജീവനുള്ള പാറ്റയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ 'നെയിൽ ആർട്ട്' ഡിസൈൻ, ഫാഷൻ ലോകത്ത് ഒരു ഞെട്ടൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിചിത്രവും എന്നാൽ ചിലർക്ക് അസ്വസ്ഥത ഉളവാക്കുന്നതുമായ പരീക്ഷണം, സൗന്ദര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാം അല്ലേ ... ഒരു ബ്യൂട്ടീഷ്യൻ, ജീവനുള്ള ഒരു പാറ്റയെ എടുത്ത് സിന്തറ്റിക് നഖത്തിൽ വെക്കുന്നു. തുടർന്ന്, പാറ്റയെ നഖത്തിൽ ഒട്ടിച്ച്, അതിനു മുകളിൽ പശ ചേർക്കുകയും,മുകളിൽ തിളക്കം നൽകുന്ന നെയിൽ പോളിഷ് പൂശുകയും ചെയ്യുന്നു.

ഇതോടെ പാറ്റ സുതാര്യമായ അക്രിലിക് അല്ലെങ്കിൽ ജെൽ എക്സ്റ്റൻഷനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പ്രാണിയെ നഖത്തിൽ സുരക്ഷിതമായി ഘടിപ്പിച്ച ശേഷം, ഇത് ക്ലയിന്റിന്റെ വിരലിൽ ഒട്ടിക്കുകയും ചെയ്യുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.